top of page

മംഗളം ഭവന്തു

Writer: Consult Guild
Consult Guild
Jul 28
1 min read

by Vasanthakumari K S


നമ്മൾ- ഒരു പാടു ദൂരം നടന്നു തളർന്നവർ....

ചോര കിനിഞ്ഞു എതിർദിശകളിൽ ഉഴറിയോർ....

വളരെ വൈകി കണ്ടുമുട്ടിയോർ....

തിരിച്ചു നടക്കാനോ മുന്നോട്ടു പോകാനോ

കഴിയാതെ - തരിച്ചു നിൽക്കുവോർ...

തളരുന്ന കാലടികൾക്ക് താങ്ങായി...

വിറയാർന്ന കരങ്ങൾ കൊണ്ടൊരു സാന്ത്വനം!

കിനിയുന്ന കണ്ണീരുറവകൾ...

നഷ്ടത്തിന്റെ കണക്കുകൾ മാത്രം പറയുന്ന

കേടുവന്ന കമ്പ്യൂട്ടറുകൾ....


നമ്മുടെ സൗഹൃദം കാരമുള്ളുകളാകുന്നു....

നീറ്റലും നോവും ചുറ്റിലും പരക്കുന്നു...


നമുക്ക് ആരെയും വേദനിപ്പിക്കേണ്ട....

ഈ നഷ്ടം നമുക്ക് വിധിച്ചതെന്നാശ്വസിക്കാം...

കടിഞ്ഞാണറ്റ കുതിരയെ സ്വതന്ത്രനാക്കാം....

ആലസ്യത്തിന്റെ ലാസ്യതയിൽ മയങ്ങാം...

തൊടാദൂരത്ത് വിരികൾക്കപ്പുറമിപ്പുറം മറഞ്ഞിരിക്കാം....

നിഴലുകൾ ഉണരട്ടെ, ശ്വാസനിശ്വാസങ്ങൾ ഒരു കാറ്റിലലിയട്ടെ...

നമ്മളെന്നും അന്യർ, അകന്നു കഴിയാൻ വിധിക്കപ്പെട്ടവർ...


ആയിരമറകളുള്ള ഹൃദയ ചെപ്പിലെ....

അവസാനത്തെ വെൺമുത്താകാം...

ഹൃദയ രക്തത്തിലലിയിച്ചു ചേർക്കാം...

വ്രണിതമായ ആത്മാവും പേറി....

മുക്തിക്കായി അലയാം....

ശാന്തിമന്ത്രം ഉരുവിട്ട് കാണാമറയത്തിരിക്കാം...

പരസ്പരം മംഗളം നേരാം.....മംഗളം ഭവന്തു:

Comments


bottom of page